08:34pm 12 November 2026
NEWS
ഐഐഎം കോഴിക്കോട് ഇപിജിപി 19-ാം ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു
08/04/2026  03:52 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഐഐഎം കോഴിക്കോട് ഇപിജിപി 19-ാം ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു


‌കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്) തങ്ങളുടെ ഫ്ലാഗ്ഷിപ്പ് എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമായ എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഇപിജിപി) കോഴ്സിന്റെ19-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കായുള്ള രണ്ട് വർഷത്തെ എംബിഎ കോഴ്സായ ഇപിജിപിയിലേക്ക് എക്സിക്യൂട്ടീവ് മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഇഎംഎടി), വ്യക്തിഗത അഭിമുഖം എന്നിവ വഴിയാണ് പ്രവേശനം ലഭിക്കുക.

ഐഐഎം കോഴിക്കോട് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ ഡയറക്ടർ പ്രൊഫ. ദേബാഷിസ് ചാറ്റർജി 19-ാമത് ബാച്ചിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി ആരംഭിച്ചതായി അറിയിച്ചു. ഐടി, ഊർജ്ജം, പൊതുമേഖല, എയ്‌റോസ്‌പേസ്, വിദ്യാഭ്യാസം, കൺസൾട്ടിംഗ്, നിർമ്മാണം, എഫ്എംസിജി, ഓട്ടോമോട്ടീവ്, ബാങ്കിംഗ്, ഇൻഷുറൻസ്, ഇ-കൊമേഴ്‌സ്, ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പഠിതാക്കളെയാണ് കോഴ്സിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നത്. ഇന്ററാക്ടീവ് ലേണിംഗ് പ്ലാറ്റ്‌ഫോമിലൂടെ നൽകുന്ന 750 മണിക്കൂർ ക്ലാസ് കോഴ്സിന്റെ ഭാഗമായി നൽകുന്നുണ്ട്. പ്രോഗ്രാം ഇന്ത്യയിലെ 45 സിറ്റികളിലെ 65ഇൽ പരം കേന്ദ്രങ്ങളിൽ നിന്ന് പഠിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ബിസിനസ്സ് അന്തരീക്ഷത്തിൽ തീരുമാനങ്ങളെടുക്കുന്നതിലെ വേഗത, ലക്ഷ്യബോധം, നേതൃപാടവം തുടങ്ങിയ ഗുണങ്ങളോട് കൂടിയ, സാങ്കേതിക പ്രാവീണ്യവും സാമൂഹിക ബോധവുമുള്ള മാനേജ്മെന്റ് വിദഗ്ധരെ വളർത്തിയെടുക്കാൻ ഐഐഎം പ്രതിജ്ഞാബദ്ധമാണെന്ന് പ്രൊഫ. ദേബാഷിസ് ചാറ്റർജിപറഞ്ഞു.  29 ശതമാനം സ്ത്രീകൾ ഉൾപ്പെടെ 672 പേരാണ് 18-ാമത് ബാച്ചിൽ പ്രവേശനം നേടിയത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പങ്കാളിത്തമാണിതെന്ന് ഐഐഎം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img